ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, നാലു പൊലീസുകാർക്കു പരുക്ക്

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (07:56 IST)
ജമ്മു കശ്മീരിലെ സോപോറിലെ നാതിപ്പോര മേഖലയിൽ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. 
സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്.
 
സോപോറിൽ കഴിഞ്ഞ ദിവസം ജമ്മു കശ്മീർ ബാങ്കിന്റെ ശാഖയ്ക്കു സമീപം പൊലീസ് സംഘത്തിനുനേർക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഇതില്‍ നാലു പൊലീസുകാർക്കു പരുക്കേറ്റു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരാണ് ഇവരെന്നാണ് നിഗമനം. കഴിഞ്ഞ ഒക്ടോബർ മുതൽ ജമ്മു കശ്മീർ ബാങ്കിന്റെ വിവിധ ശാഖകൾ ഭീകരർ കൊള്ളയടിക്കുന്നുണ്ട്.  
Next Article