ജമ്മുവില്‍ ഇരട്ട ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
വെള്ളി, 28 മാര്‍ച്ച് 2014 (10:36 IST)
PRO
PRO
ജമ്മുകാശ്മീരില്‍ ഇരട്ട ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്താംകോട്ട് ദേശിയ പാതയിലാണ് ആദ്യ സംഭവമുണ്ടായത്. പട്ടാള ബാരക്കിന് നേരെയാണ് രണ്ടാമത്തെ വെടിവെയ്പ്പ് നടന്നത്.
കസ്തുവ ജില്ലയിലെ സംഭക്കിലെ ദയാല്ചക്കില് ഭീകരര്‍ നാട്ടുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ ദേശീയ പാതയിലൂടെ വന്ന ഒരു വെള്ള ബൊലേറോ തടഞ്ഞു നിര്‍ത്തി വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാള്‍ മരണമടഞ്ഞു. പിന്നീട് ഇവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പട്ടാള ബാരക്കിന് നേരെ വെടിവെയ്പ്പ് ആരംഭിച്ചത്. ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരും പോലീസും ചേര്‍ന്ന സഖ്യം തിരിച്ച് ആക്രമിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിനിടയില്‍ രണ്ടു തവണമാണ് ആക്രമണം നടന്നിരിക്കുന്നത്.