രാജസ്ഥാന്‍ നിയമസഭയില്‍ വനിതാ സാമാജികയുടെ ചെരുപ്പ് ട്രഷറി ബഞ്ചിനെ ലക്‍ഷ്യമാക്കി എറിഞ്ഞ ബിജെപി എംഎല്‍എയ്ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന ‘ചെരുപ്പേറ് പരിപാടി’യുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് സസ്പെന്‍ഷന്‍ നടപടി.
ബിജെപി എംഎല്‍എ ഭവാനി സിംഗിനാണ് സസ്പെന്‍ഷന്‍. അഴിമതിയെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഇടയിലാണ് നിയമസഭ ‘ചെരുപ്പിന് ചെരുപ്പ്’ പരിപാടിക്ക് സാക്‍ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ രഘു ശര്‍മ്മ ഭൂമി തട്ടിപ്പ് നടത്തി എന്ന് ബിജെപി എംഎല്‍എ പ്രമീള കുന്ദ്ര ആരോപിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇരു വിഭാഗങ്ങളും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടക്കുന്ന അവസരത്തില്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഒരു വനിതാ എംഎല്‍എയുടെ സ്ലിപ്പര്‍ ഭരണപക്ഷ ബഞ്ചിലേക്ക് പറന്നു ചെന്നു!
ബിജെപിയുടെ വനിതാ എംഎല്‍എമാര്‍ രഘു ശര്‍മ്മയ്ക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന്, ഇത് നിയമസഭയാണ് എന്നും ഫാഷന്‍ റോമ്പ് അല്ല എന്നും രഘു ശര്‍മ്മ നടത്തിയ പ്രസ്താവന പ്രതിപക്ഷരോഷം ആളിക്കത്തിച്ചു.
ഇരു വിഭാഗങ്ങളും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടക്കുന്ന അവസരത്തില്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഒരു വനിതാ എംഎല്‍എയുടെ സ്ലിപ്പര്‍ ഭരണപക്ഷ ബഞ്ചിലേക്ക് പറന്നു ചെന്നു! ഉടന്‍ തന്നെ രഘു ശര്‍മ്മ സ്വന്തം ചെരുപ്പൂരി പ്രതിപക്ഷത്തിനു നേരെ ഓങ്ങിയെങ്കിലും എറിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് സഭ പലതവണ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ആരാണ് സ്ലിപ്പര്‍ എറിഞ്ഞതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. ഇന്ന് നടന്ന വീഡിയോ ഫൂട്ടേജ് പരിശോധനയിലാണ് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയത്.