ചെന്നൈ വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; വിമാനങ്ങള്‍ റദ്ദാക്കി

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (09:15 IST)
PRO
PRO
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം ഉണ്ടായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. 12 ഓളം വിമാനങ്ങള്‍ റദ്ദാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 2:45ഓടെയാണ് തീപിടുത്തം ഉണ്ടായത്. അഞ്ചോളം ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടായിരത്തിലേറെ യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ചെന്നൈ വഴിയുള്ള ഒമ്പതോളം വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. രാവിലെ എട്ട് മണിവരെ വ്യോമഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

യുപിഎസ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകും എന്നാണ് വിവരം.