ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവും

വ്യാഴം, 27 ഫെബ്രുവരി 2014 (09:14 IST)
PTI
പ്രശസ്ത സിനിമാതാരവും പ്രജാരാജ്യം നേതാവുമായ ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവുമെന്ന് സൂചന.

ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ ചിരഞ്ജീവിയെ പരിഗണിക്കുന്നതത്രെ.

തെലങ്കാന വിഷയം ആളിക്കത്തിയപ്പോള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്തതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിരഞ്ജീവിയെ പരിഗണിക്കാന്‍ സാധ്യത കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

2008-ലാണ് പ്രജാരാജ്യം പാര്‍ട്ടിചിരഞ്ജീവി രൂപീകരിച്ചത്. 2009-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 17 സീറ്റുകള്‍ നേടിയിരുന്നു. ഇപ്പോള്‍ യു‌പി‌എ മന്ത്രിസഭയില്‍ ടൂറിസം വകുപ്പാണ് അദ്ദേഹത്തിന്റെ ചുമതല.

പിസിസി അധ്യക്ഷന്‍ സത്യനാരായണ, മന്ത്രി ലക്ഷ്മി നാരായണ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ചിരഞ്ജീവിക്ക് സാധ്യത തെളിയുമെന്നാണ് സൂചന.

ചിരഞ്ജീവിയിലൂടെ കാപ്പു വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് ഭദ്രമാക്കാനാകും.ആന്ധ്രയില്‍ 19 ശതമാനം വോട്ടാണ് കാപ്പു വിഭാഗത്തിനുള്ളത്. സീമാന്ധ്രയില്‍ മാത്രം 26 ശതമാനവും.

വെബ്ദുനിയ വായിക്കുക