ചിരംഞ്ജീവി ഇനി മാധ്യമ മുതലാളി!

ശനി, 29 ജനുവരി 2011 (13:12 IST)
PTI
പ്രജാരാജ്യം പാര്‍ട്ടിയുടെ മുഖം മങ്ങുന്നു എന്ന് പാര്‍ട്ടി സ്ഥാപകന്‍ ചിരംഞ്ജീവിക്ക് നന്നായി അറിയാം. പാര്‍ട്ടിയുടെ സാധ്യതകള്‍ കുറയുന്നത് കണ്ട് കൈയ്യുംകെട്ടിയിരിക്കാന്‍ ചിരുവിന് കഴിയില്ല. അതിനാല്‍, തനിക്കും പാര്‍ട്ടിക്കും മുഖം മിനുക്കാന്‍ വേണ്ടി ഒരു പുതിയ ടിവി ചാനല്‍ ആരംഭിക്കാന്‍ പോവുകയാണ് ഈ മുന്‍ ടോളിവുഡ് താരം.

ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ‘ആര്‍‌കെ ന്യൂസ്’ എന്ന ടിവി ചാനല്‍ ചിരംഞ്ജീവി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ടിവി ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം തന്നെയും പാര്‍ട്ടിയെയും പ്രമോട്ട് ചെയ്യുന്നതിന് ഒരു വര്‍ത്തമാന പത്രം തുടങ്ങാനും ചിരംഞ്ജീവി ലക്‍ഷ്യമിടുന്നുണ്ടത്രേ.

അഗ്രി ഗോള്‍ഡ് എന്ന കമ്പനിയില്‍ നിന്നാണ് ചിരംഞ്ജീവി വാര്‍ത്താ ചാനല്‍ വാങ്ങിയിരിക്കുന്നത്. എന്തായാലും, രാഷ്ട്രീയ ശക്തിക്ക് മാധ്യമ ശക്തി പിന്തുണയാവുമെന്ന തിരിച്ചറിവിലാണ് മുതിര്‍ന്ന തെലുങ്കു നടന്‍.

ആന്ധ്രയിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ വൈ‌എസ് ജഗന്‍‌മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര റാവു, എന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ മാധ്യമ ഉടമകള്‍ കൂടിയാണ്.

വെബ്ദുനിയ വായിക്കുക