വിവാദമായ ചക്കിട്ടപ്പാറയില്‍ വീണ്ടും ഖനനനീക്കം. ഇതിന്റെ ഭാഗമായി എംഎസ്പിഎല്‍ കമ്പനി പ്രതിനിധികള്‍ ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തി. ഖനനത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പ്രതിനിധികള്‍ എത്തിയത്. കര്‍ണാടകയിലെ എംഎസ്പിഎല്‍ കമ്പനിയുടെ കേരളത്തിലെ പ്രതിനിധി സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രണ്ടാഴ്ച മുമ്പ് പ്രധാന ഖനന കേന്ദ്രമായ ചക്കിട്ടപ്പാറയിലെ ആയിരപ്പാറയിലെത്തിയത്.