ഗ്രീന്‍പീസ് ഭീഷണിയെന്ന് ഐബി

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (10:52 IST)
പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടന ഗ്രീന്‍പീസ് രാജ്യത്തിന്‍റെ വളര്‍ച്ച ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും സാമ്പത്തികസുരക്ഷയ്ക്കും ഗ്രീന്‍പീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആണവ പദ്ധതികള്‍ ഉള്‍പ്പടെ ഇന്ത്യയുടെ മുഖ്യപദ്ധതികള്‍ക്കെതിരെ സമരം നടത്തുന്നതിന് ഗ്രീന്‍പീസ് സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതികള്‍ക്കെതിരെയും ആണവ പദ്ധതികള്‍ക്കെതിരെയുമുള്ള സമരങ്ങള്‍ക്കാണ് ഗ്രീന്‍പീസിന്‍റെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ വികസനത്തിന് സംഘടന എതിരല്ലെന്നും പക്ഷേ, അതിന് വരുന്ന തലമുറ വിലകൊടുക്കേണ്ടി വരരുതെന്നും ഗ്രീന്‍‌പീസ് ഭാരവാഹികള്‍ പ്രതികരിച്ചു.

ഐ ബി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ല. ഗ്രീന്‍പീസിന് രാഷ്ട്രീയമില്ല. മധ്യപ്രദേശിലെ സിദ്ധിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന പങ്കജ് സിംഗിന് സഹായം നല്‍കിയിട്ടില്ല. എന്നാല്‍ ഐഐടി ബോംബെയിലേയും ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലേയും പഠനങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. ആണവബാധ്യതാ നിയമം കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഗ്രീന്‍പീസ് അതിനെ പിന്തുണച്ചിട്ടുണ്ട് - ഗ്രീന്‍‌പീസ് ഭാരവാഹികള്‍ പറഞ്ഞു.