ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനത്തെ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്നും ഇത്തരം സംഭവങ്ങള്‍ വര്‍ത്തിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ കത്ത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തെ സുപ്രീം കോടതി കൊളീജിയം നിര്‍ദ്ദേശിച്ച
ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നാമനിര്‍ദേശം പുന:പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നീര റാഡിയ ടേപ്പുകളില്‍ അദ്ദേഹത്തിന്റെ പേരു പരമര്‍ശിക്കുന്നുണ്ടെന്നും യുക്തിയേക്കാള്‍ ഭക്തിക്കു പ്രാധാന്യം കല്പിക്കുന്നു എന്നീ കാരണങ്ങള്‍ കാണിച്ചാണ് തീരുമാനം പുന:പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്നു ജ്ഡ്ജിയാകാനില്ലെന്നു ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു