ഗെയിംസില്‍ കൊള്ളയടിച്ചത് എണ്ണായിരം കോടി?

ബുധന്‍, 20 ഒക്‌ടോബര്‍ 2010 (08:39 IST)
കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതികളെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരികയാണ്. ഇന്ത്യയില്‍ നടന്ന കായിക മാമാങ്കത്തിന്റെ നടത്തിപ്പുകാര്‍ 8000 കോടി രൂ‍പയോളം കൊള്ളയടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഗെയിംസ് നടത്തിപ്പിലൂടെ 5000 - 8000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗെയിംസ് പദ്ധതികളുടെ അടങ്കലുകള്‍ നല്‍കുന്നതില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.

സാങ്കല്‍പ്പിക കക്ഷികള്‍ക്ക് പണം നല്‍കിയതായി രേഖയുണ്ടാക്കിയും കരാറുകള്‍ മന:പൂര്‍വം വൈകിച്ചും സാധനസാമഗ്രികള്‍ വാങ്ങുന്നതില്‍ അഴിമതി കാട്ടിയും പദ്ധതികള്‍ക്ക് നിലവിലുള്ളതില്‍ കൂടുതല്‍ തുക അനുവദിച്ചും മറ്റുമാണ് സംഘാടകര്‍ പണം തട്ടിയത് എന്നാണ് വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തല്‍.

വെബ്ദുനിയ വായിക്കുക