ഗുര്‍മീത് ജയിലില്‍: ആശ്രമത്തിലെ സ്ത്രീകള്‍ നിരാശയില് ‍, അതിന് കാരണം ഇതോ?

ബുധന്‍, 30 ഓഗസ്റ്റ് 2017 (08:34 IST)
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ചതോടെ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ നിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചതായി വിവരം.15 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസിനാണ് ഗുര്‍മീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
സിര്‍സ ആസ്ഥാനത്തു നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സര്‍ക്കാര്‍ ഇടപെട്ടാണ് ആശ്രമത്തില്‍ പാര്‍പ്പിച്ചുവന്നിരുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കുന്നത്. 
 
ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീതിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ ചില സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു പോലും. എന്നാല്‍ നിര്‍ബന്ധിതമായ കീഴ്‌പ്പെടുത്തലുകള്‍ക്ക് വിധേയരായവര്‍ അത് പുറത്ത് പറയാനും മടിച്ചതായും വിവരമുണ്ട്.
 
അതുമാത്രമല്ല ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. അതിമാനുഷികമായ ശേഷികള്‍ കുട്ടികള്‍ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു പലരും ഗുര്‍മീതിന് കീഴടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരസ്യമായി പരാതികള്‍ ഒന്നും  ഉന്നയിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍