അമ്മയെക്കൊന്നശേഷം മകന്‍ ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു !

ചൊവ്വ, 29 ഓഗസ്റ്റ് 2017 (13:59 IST)
മകന്‍ അമ്മയെക്കൊന്നശേഷം ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ഹാപൂരിലാണ് സംഭവം നടന്നത്. യെശവാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ ഭക്ഷണം ലഭിക്കാതായതോടെ അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു. 
 
അതിന്ശേഷം ചട്‌നിയും കുരുമുളകും ചേര്‍ത്ത് ഹൃദയം ഭക്ഷിച്ചെന്നും പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ കുച്ചാകുര്‍ണിയെന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. 
 
നിര്‍മാണ തൊഴിലാളിയായ സുനില്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് ഷാഹുപുരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് മോര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യയും കുട്ടികളും മുംബൈയിലെ അവരുടെ വീട്ടിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍