ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; പാലും പാല്‍ ഉല്‍പ്പന്നങ്ങളും നിരോധിച്ചു

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (16:36 IST)
അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഭാഗികമായി ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ചില ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍, പാല്‍, പാല്‍ ഉള്‍പ്പന്നങ്ങള്‍, ചില ഇലക്‍ട്രോണിക്‍സ് ഉപകരണങ്ങള്‍ എന്നിവയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചില ബ്രാന്‍ഡ് മൊബൈലുകള്‍ അടക്കമുള്ളവ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഇവയെല്ലാം ചൈനയിലാണ് ഉല്‍പ്പാദിക്കുന്നതെന്ന്. ഇതിനുപുറമെ ഗുണമേന്മയും സുരക്ഷാ കോഡുകളും പിന്തുടരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു രാജ്യത്തു നിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിക്കുന്നത് അസാധ്യമാണെങ്കിലും അന്താരാഷ്ട്ര വാണിജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമായവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ തടസമില്ലെന്നും അധികൃതര്‍ പറഞ്ഞു. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ അറിയിച്ചു.