ഗുജറാത്തില്‍ വീണ്ടും പുതിയ നിയമനങ്ങള്‍

ശനി, 29 ഡിസം‌ബര്‍ 2007 (14:22 IST)
ഈ വര്‍ഷം ഡിസംബറില്‍ ഗുജറാത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ‘സ്വതന്ത്രവും നിക്ഷ്‌പക്ഷവും’ ആക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്‌ച ഗുജറാത്തില്‍ വീണ്ടും പുതിയ നിയമനങ്ങള്‍ നടത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം.വി. ജ്വോഷിയെ വല്‍‌സാത് ജില്ലാ കലക്‍ടറാ‍യി നിയമിച്ചു. രാജ്‌കോട്ടിലെ എസ്.പിയായി അര്‍ച്ചന ശിവഹരയെ നിയമിച്ചിട്ടുണ്ട്.വാബ്‌ഹാങ്ങ് ജമീറിനെ പത്താനിലെ എസ്.പിയായും അമിത് വിശ്വകര്‍മ്മയെ ബറോഡയിലെ എസ്.പിയായും നിയമിച്ചിട്ടുണ്ട്.

ഗുജറാത്ത് പൊലീസ് മേധാവിയായി കെ.ആര്‍.കൌശികിനെ നിയമിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്‍ടോബര്‍ 18ന് ഉത്തരവിറക്കിയിരുന്നു. ഡിസംബറില്‍ ഗുജറാത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് പൊലീസ് ഡി.ജി.പി പി.സി.പാണ്ഡ്യയടക്കം എട്ടു പേരെ സ്ഥലം മാറ്റിയിരുന്നു.

2002 മുതല്‍ പാണ്ഡ്യ അഹമ്മദബാദ് പൊലീസ് കമ്മീഷണറായി സേനവനമനുഷ്‌ഠിച്ചിട്ടുണ്ട്.2002 ലെ ഗുജറാത്ത് കലാപത്തിലെ പാണ്ഡ്യയുടെ പങ്കിനെക്കുറിച്ച് ആരോപണമുണ്ടായിരുന്നു.

1970ലെ ഐ‌പി‌എസ് ബാച്ചുകാരനായ പാണ്ഡ്യയെ കുറച്ചുകാലം മുമ്പ് സി.ബി.ഐയിലേക്ക് ഡെപ്യൂട്ടഷന്‍ സേവനത്തിനായി മാറ്റിയിരുന്നു. എന്നാല്‍,ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇദ്ദേഹത്തെ ഡി‌ജിപിയായി തിരികെ കൊണ്ടു വന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ജോലികളിലും നിയമിക്കരുതെന്ന് നിര്‍ദേശിച്ചു കൊണ്ടാണ് എട്ടു പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയത് .


വെബ്ദുനിയ വായിക്കുക