ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്യാച്ചെടുക്കുന്നതിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ബുധന്‍, 22 ജൂണ്‍ 2016 (13:36 IST)
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ക്രിക്കറ്റര്‍ക്ക് ദാരുണമായ അന്ത്യം. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് സഹതാരങ്ങളുമായി കൂട്ടിയിടിച്ചാണ് ഇരുപത്തിയാറുകാരനായ ഭാനു ജോഷി എന്ന യുവാവ് മരിച്ചത്.
 
രാജസ്ഥാനിലെ ഹൊക്കംപുര ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കൂട്ടിയിടിയ്ക്കിടയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഭാനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
കൂട്ടിയിടില്‍ ഗ്രൗണ്ടില്‍ വീണ ഭാനുവിന്റെ തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് വിവാഹിതനായ ഭാനു പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക