കോണ്‍സ്റ്റബിള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; ഡാര്‍ജിലിംഗില്‍ വ്യാപക അക്രമം

Webdunia
ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (13:11 IST)
PRO
PRO
ദ്രുതകര്‍മ്മ സേനയിലെ കോണ്‍സ്റ്റബിള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപക അക്രമം. സിംഗ് മാരിലെ പോലീസ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. ശനിയാഴ്ച രാത്രിയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.

ഡാര്‍ജിലിങ്ങിലെ പോലീസ് സ്‌റ്റേഷനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. രണ്ട് ബസ്സുകള്‍ക്ക് തീവെക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് അരുണ്‍ പ്രമാണിക് എന്ന പോലീസ് കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അക്രമം നടത്തിയ 25 പേരെ പോലീസ് അറസ്റ്റു ചെയ്തു. അര്‍ധസൈനിക വിഭാഗത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.