പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഹകരണം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ബന്ധത്തെ ന്യായീകരിച്ച് സീതാറാം യെച്ചൂരി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.