കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി

ഞായര്‍, 3 മെയ് 2015 (09:30 IST)
കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ തീവണ്ടി പാളം തെറ്റി. 12223 ആം നമ്പര്‍ തുരന്തോ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
 
രാവിലെ ആറ് മണിക്ക് മഡ്ഗാവില്‍ വിട്ട തീവണ്ടി ആറരയോടെ സര്‍സോറ തുരങ്കത്തില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. പത്തുകോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
 
ലോക്കോപൈലറ്റ് കൃത്യസമയത് വണ്ടി ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായത്. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 
 
അപകടത്തില്‍ നിന്ന് രക്ഷപെട്ട എഞ്ചിനും നാല് കോച്ചുകളും അടുത്ത സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 
അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊങ്കണ്‍ പാതയിലൂടെ വരേണ്ട പല തീവണ്ടികളും വൈകിയേക്കും.

വെബ്ദുനിയ വായിക്കുക