കേന്ദ്ര ചെറുകിട കാര്‍ഷിക ഗ്രാമീണ വ്യവസായ മന്ത്രി മഹാവീര്‍ പ്രസാദിനെതിരെ കൊലപാതക കേസ്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു കൊലപാതകത്തിലെ കൂട്ടുപ്രതിയായിട്ടാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുപിയിലെ ഗോരഖ്പൂര്‍ പൊലീസാണ് മന്ത്രിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഗോരഖ്പൂരില്‍ വസ്തുത്തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ രണ്ട് പേരെ സംരക്ഷിക്കാന്‍ മഹാവീര്‍ പ്രസാദ് സഹായിച്ചു എന്നാണ് കേസ്. ഇവര്‍ക്കെതിരെ കൊലപാതക കേസിനു പകരം മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി ഇടപെടല്‍ നടത്തിയെന്നാണ് കൊലപാതകത്തിനിരയായ ആളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.