കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തിന് സഹായം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ സ്വദേശിയെ നാടുകടത്തി. സോന്‍ടെക് റെയ്നര്‍ ഹെര്‍മാനെയാണ്(56) നാടുകടത്തിയത്. തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ ജര്‍മനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് ഹെര്‍മാന്‍ സമരസമിതിയെ സഹായിക്കുകയാണെന്ന് ഇന്റലിജന്‍സിന് സൂചന ലഭിച്ചിരുന്നു. ഒരു ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍.
കൂടംകുള ആണവ നിലയത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞു. സമരത്തിന് സഹായം ചെയ്യുന്നത് അമേരിക്കയില്‍ നിന്നുള്ള സംഘടനകള്‍ ആണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.