കുറ്റം തെളിഞ്ഞാല്‍ എന്നെ തൂക്കിലേറ്റാം: നരേന്ദ്രമോഡി

വ്യാഴം, 26 ജൂലൈ 2012 (14:32 IST)
PRO
PRO
ഗുജറാത്ത് കലാപത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഒരു ഉറുദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിയുടെ ഈ പ്രതികരണം.

സമാജ്വാദി പാര്‍ട്ടി മുന്‍ എംപി ഷാഹിദ് സിദ്ദിഖിയാണ് മോഡിയുമായി അഭിമുഖം നടത്തിയത്.
ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപങ്ങള്‍, ഗുജറാത്തിലെ മുസ്ലീങ്ങളുടെ സ്ഥിതി തുടങ്ങിയ വൈകാരിക വിഷയങ്ങളേക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ പല വിഷയങ്ങളിലും ക്ഷമാപണം നടത്തിയിട്ടുണ്ടല്ലോ, അതുപോലെ മോഡിക്കും ചെയ്തുകൂടേ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ഈ രീതിയില്‍ പ്രതികരിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റം. എന്നാല്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമായാല്‍, തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ മാപ്പുപറയണമെന്നായിരുന്നു മോഡിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക