കുടംകുളം സമരക്കാരെ അറസ്റ്റുചെയ്യണം: സുബ്രമണ്യന്‍ സ്വാമി
ശനി, 25 ഫെബ്രുവരി 2012 (04:59 IST)
കൂടംകുളം ആണവ പദ്ധതിക്കെതിരെ സമരം നടത്തുന്നവരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നു ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. പ്ലാന്റിനെതിരേ ചില അമേരിക്കന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സുബ്രഹ്മണ്യന് സ്വാമി പിന്താങ്ങി.
ദേശീയ സുരക്ഷാ നിയമമനുസരിച്ചു പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും സ്വാമി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.