സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ്ഫിഷറിന് ലോണായി നല്‍കിയ 7000 കോടി തിരിച്ചുപിടിക്കുന്നതിന് ബംഗലൂരുവിലെ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിനെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടം തിരുച്ചുപിടിക്കലിന്റെ ഭാഗമായി യു ബി ഗ്രൂപ്പ് ചെയർമാനായ മല്യക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് എസ്ബിഐ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് വിജയ് മല്യക്കെതിരെ സിബിഐ കേസ് രജിസ്റ്റ്ർ ചെയ്തിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയിൽ നിന്ന് മല്യക്ക് ഏഴരക്കോടി രൂപ ലഭിച്ചതിനെത്തുടർന്നാണ് എസ്ബിഐ അടിയന്തിരമായി കോടതിയെ സമീപിച്ചത്. മല്യ മനപൂർവ്വമാണ് പണം തിരിച്ചടക്കാത്താതെന്നും ഇന്ത്യവിട്ട് ലണ്ടനിൽ താമസിക്കാൻ ഒരുങ്ങുകയാണെന്നും ബാങ്ക് കോടതിയെ ബോധിപ്പിച്ചിരുന്നു.