കാറിനുള്ളില്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍
ബുധന്‍, 29 ഓഗസ്റ്റ് 2012 (14:29 IST)
PRO
PRO
ഡല്‍ഹിയില്‍ പത്താം ക്ലാസുകാരിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ട് പേര്‍ ഒളിവിലാണ്. പ്രശാന്ത് വിഹാറില്‍ താമസിക്കുന്ന 16കാരിയെയാണ് കാറിനുള്ളില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ആഗസ്റ്റ് പതിനേഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ 5 പേരടങ്ങുന്ന അക്രമികള്‍ കാറില്‍ വന്ന് പെണ്‍കുട്ടിയെ വലിച്ച് കാറിനുള്ളിലേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് നഗരം ചുറ്റിയ വാഹനത്തില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിന് ഇരയാകുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കോണ്‍സ്‌റ്റബിളാണ്. സംഭവം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് റാണി ബാഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഒളിവിലായ രണ്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.