കാര്‍ട്ടൂണ്‍ കണ്ട് മമത ചൊടിച്ചു; പ്രഫസര്‍ക്കെതിരെ കേസ്
വെള്ളി, 13 ഏപ്രില്‍ 2012 (15:33 IST)
PRO
PRO
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച കോളജ് പ്രഫസര്‍ അറസ്റ്റില്‍. ജാധവ്പൂര്‍ യുണിവേഴ്സിറ്റി അധ്യാപകന്‍ അംബികേഷ് മഹാപത്രയാണ് അറസ്റ്റിലായത്. ഇന്റര്‍നെറ്റില്‍ മമതാ ബാനര്‍ജിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ വ്യാപിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങും വഴി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനെതിരെ അക്രമണം നടത്തിയിരുന്നു.