ഉത്തര്‍പ്രദേശില്‍ കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദിലെ ടെഹ്‌ബാര്‍പുര്‍ മേഖലയില്‍ ബാന്‍ഗാവന്‍ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ടില്ലു എന്ന് വിളിക്കപ്പെടുന്ന രവിന്ദ്ര എന്നയാള്‍ കാമുകിയായ പൂര്‍ണിമയെ വെടിവെച്ച് കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പൂര്‍ണിമയ്ക്ക് 18 വയസ്സ് ആയിരുന്നു.
യുവതിയെ കൊന്ന അതേ സ്ഥലത്തു വെച്ചു തന്നെയാണ് യുവാവും ആത്മഹത്യ ചെയ്തത്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.