കാണ്ടമാലില്‍ വെടിവയ്പില്‍ മരണം

Webdunia
PTI
വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഒറീസയിലെ കാണ്ടമാലില്‍ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാനായാണ് പൊലീസ് വെടിവച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാടന്‍ ബോംബുകളും വലിച്ചെറിഞ്ഞതായി ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റെയ്കിയ, ഉദയഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. മതാധ്യക്ഷന്‍‌മാര്‍ സമാധാന ശ്രമങ്ങള്‍ നടത്തിയെങ്കിലും തിങ്കളാഴ്ച രണ്ടിടത്ത് ബോംബേറുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.

ഓഗസ്റ്റ് 23 ന് വി‌എച്ച്‌പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കാണ്ടമാല്‍ സംഘര്‍ഷഭരിതമായത്.