സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംഎസ്‌സി സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ജൂണ്‍ 2024 (16:26 IST)
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) കോഴ്സ് പ്രവേശനത്തിന് റഗുലര്‍ അലോട്ട്മെന്റുകള്‍ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് റീജണല്‍ സെന്ററുകളിലും ഹെഡ് ഓഫീസിലും ജൂണ്‍ 27 ന് നടത്തും.
 
 www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റര്‍ ചെയ്യണം. മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ എന്‍.ഒ.സി കൊണ്ടുവരേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍