കനത്ത മഴയും വെള്ളപ്പൊക്കവും അസ്വസ്ഥത തീര്‍ത്ത ജമ്മു കശ്‌മീരില്‍ ജലനിരപ്പ് കുറയുന്നു. പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച സംസ്ഥാനത്ത് മഴ കുറഞ്ഞത് ആശ്വാസമായി. പ്രളയം മൂലം ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യവും ദുരന്തനിവാരണസേനയും രംഗത്തുണ്ട്.
ബുദ്ഗാം ജില്ലയിലെ ലാദെന്‍ ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഒമ്പതുപേരുടെ മൃതദേഹം കൂടി കഴിഞ്ഞദിവസം പുറത്തെടുത്തു. രണ്ടു വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു വീണ് ഈ കുടുംബങ്ങളിലെ 16 പേര്‍ ആയിരുന്നു മണ്ണിനടിയില്‍പ്പെട്ടത്.
ഇതില്‍ ഏഴുപേരുടെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
ഇതിനിടെ, വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട ലോറി ഡ്രൈവറുടെ മൃതദേഹവും കണ്ടെടുത്തു. സംസ്ഥാനത്ത് പല നദികളും അപകടനില കവിഞ്ഞ് ഒഴുകുന്നത് തുടരുകയാണ്. ഝലം നദിയില്‍ ജലനിരപ്പ് 22.5 അടി ഉയര്‍ന്നത് 21 അടിയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വരും ദിവസങ്ങളില്‍ ഇവിടെ മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.