കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടില്ല: ഹോള്‍ബ്രൂക്

വെള്ളി, 20 ഫെബ്രുവരി 2009 (12:43 IST)
കശ്മീര്‍ പ്രശ്നം തന്‍റെ ദൌത്യത്തിന്‍റെ ഭാഗമല്ലെന്ന് പാകിസ്ഥാനിലേയ്ക്കും അഫ്ഗാനിലേയ്ക്കുമുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും തീവ്രവാദ ഭീഷണി നേരിടുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായതിന് ശേഷം മൂന്ന് രാജ്യങ്ങള്‍ക്കും നേരെ ഭീകരര്‍ പൊതുഭീഷണി ആകുന്നത് ആദ്യമായിട്ടാണെന്നും ഹോള്‍ബ്രൂക് പറഞ്ഞു. പാകിസ്ഥാനിലേയും അഫ്ഗാനിലേയും നയരൂപീകരണ യോഗത്തില്‍ ഇന്ത്യ പങ്കാളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 11നു ശേഷം ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തി. ഇപ്പോള്‍ സ്വാതില്‍ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നു. ഇത് ചെറുക്കേണ്ടതാണ് - അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക