കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍

ഞായര്‍, 31 ജനുവരി 2010 (10:59 IST)
PRO
വടക്കന്‍ കശ്മീരിലെ സോപോറില്‍ ഒരു വീട്ടില്‍ മറഞ്ഞിരിക്കുന്ന ഭീകരരും പൊലീസുമായി ശനിയാഴ്ച വൈകിട്ട് ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടല്‍ ഞായറാഴ്ചയും തുടരുന്നു. ഹര്‍ക്കത്ത്-ഉള്‍-മുജാഹിദ്ദീന്റെ ഒരു ഉന്നത നേതാവും വീട്ടിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് സൂചന.

ശ്രീനഗറില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 22 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളും സംസ്ഥാന പൊലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗവും വീട് വളഞ്ഞിരിക്കുകയാണ്.

ഇരുട്ടിന്റെ മറപിടിച്ച് ഭീകരര്‍ രക്ഷപെടാതിരിക്കാന്‍ വീട് പൂര്‍ണമാ‍യും വളഞ്ഞിരിക്കുകയാണെന്നും മുന്‍‌കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരര്‍ ഒളിച്ചു കഴിയുന്ന സ്ഥലം കണ്ടെത്താനായതെന്നും പൊലീസ് അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക