കശ്മീരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 5 തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരും പാക് സ്വദേശികളായ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്നാണ് വിവരം. ഗാന്ഡെര്ബാള് ജില്ലയിലെ നാജ്വാന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികള്‍ സിന്ധ് നദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗര്‍ - ലേ ഹൈവേക്ക് സമീപം പുലര്‍ച്ചെ 1.30നാണ് തീവ്രവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
രാഷ്ട്രിയ റൈഫിള്‍ 24 ബറ്റാലിയനും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് എസ്പി ഗന്ഡെര്ബാല് ഷാഹിദ് മീരജ് റത്താര്‍ മാധ്യങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.