കശ്മീരില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു

ശനി, 31 ഓഗസ്റ്റ് 2013 (12:23 IST)
PTI
PTI
ജമ്മു കശ്മീരിലെ നാല് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ദണ്ഡാര്‍ സെക്ടറില്‍ നുഴഞ്ഞുക്കയറ്റത്തിന് ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.

ദണ്ഡാര്‍ സെക്ടറില്‍ കൂടുതല്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ട്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കശ്മീരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 5 തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരും പാക് സ്വദേശികളായ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്നാണ് വിവരം. ഗാന്‍ഡെര്‍ബാള്‍ ജില്ലയിലെ നാജ്‌വാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

തീവ്രവാദികള്‍ സിന്ധ് നദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രിയ റൈഫിള്‍ 24 ബറ്റാലിയനും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് എസ്പി ഗന്‍ഡെര്‍ബാല്‍ ഷാഹിദ് മീരജ് റത്താര്‍ മാധ്യങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക