കര്‍ണാടകയില്‍ ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

ചൊവ്വ, 23 ജൂലൈ 2013 (14:49 IST)
PTI
PTI
കര്‍ണ്ണാടകയില്‍ ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. കര്‍ണ്ണാടകയിലെ ബേലൂരില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് തടാകത്തിലേക്ക് മറിഞ്ഞാണ് എട്ടു പേര്‍ മരിച്ചത്. ബസില്‍ വിദ്യാര്‍ത്ഥികളടക്കം അന്‍പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 30 യാത്രക്കാരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയെന്നാണ് അറിയുന്നത്.

രാവിലെ പത്ത് മണിയോടെ സഖ്‌ലേഷ്‌പൂരില്‍ നിന്നും ബേലൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേന്റെ ബസായിരുന്നു അപകടത്തില്‍ പെട്ടത്‌. ബാംഗ്‌ളൂരിന്‌ 200 കിലോമീറ്റര്‍ അകലെ വിശ്വസമുദ്ര തടാകത്തിലേക്കായിരുന്നു ബസ്‌ മറിഞ്ഞത്‌. എട്ട്‌ മൃതശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

മരണസഖ്യ ഇനിയുമുയരാമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാരില്‍ കൂടുതലും സ്‌ക്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ് തടാകത്തില്‍നിന്നും പുറത്തെടുക്കുന്നതിനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക