രാഷ്‌ട്രപിതാവ് മഹാത്‌മ ഗാന്ധിയാണ് ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ഏജന്റെന്നായിരുന്നു അരുന്ധതി പറഞ്ഞത്. ദളിതരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ദരിദ്രരെക്കുറിച്ചും മോശപ്പെട്ട കാര്യങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള ഒരാളെ രാജ്യം ആദരിക്കുന്നത് കാണുമ്പോള്‍ അത്ഭുതപ്പെടുന്നെന്നും ആ ആരാധനയാണ് ഏറ്റവും വലിയ കാപട്യമെന്നും
അരുന്ധതി റോയി പറഞ്ഞു.
അതേസമയം, 'കോര്‍പ്പറേറ്റ് ഏജന്റെ'ന്ന പരാമര്‍ശം കാണികളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. പലരും എഴുന്നേറ്റു നിന്ന് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, 1909നും 1946നും ഇടയില്‍ ഗാന്ധി എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ വളരെ വര്‍ഷം ആഴത്തില്‍ പഠിച്ച ശേഷമാണ് താന്‍ ഇക്കാര്യം പറയുന്നത് എന്നായിരുന്നു അരുന്ധതിയുടെ മറുപടി.