കടല്‍ക്കൊല കേസ്: ഇറ്റലിയിലെ രാഷ്ടീയക്കാര്‍ ഒന്നിച്ചുനില്‍ക്കണമെന്ന് നാവികരുടെ ഇമെയില്‍!
ബുധന്‍, 27 മാര്‍ച്ച് 2013 (17:47 IST)
PRO
PRO
തങ്ങളുടെ കാര്യത്തില്‍ ഇറ്റലിയിലെ രാഷ്ട്രീയക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് കടല്‍ക്കൊല കേസിലെ പ്രതികള്‍ അയച്ച ഇമെയില്‍ പുറത്ത്.
പ്രതികളില്‍ ഒരാളായ ലസ്‌തോറെ മാസിമിലിയാനോയാണ് ഇറ്റലിയിലെ മാധ്യപ്രവര്‍ത്തകന് ഇമെയില്‍ അയച്ചത്. രാഷ്ട്രീയക്കാര്‍ തങ്ങളെ തിരിച്ചയച്ചതിന്റെ ഉത്തരവാദിത്വം പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. ഇപ്പോള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്. ഇങ്ങനെയായാല്‍ എങ്ങും എത്തുകയില്ല. സ്പര്‍ധയല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പരസ്പരം കൈകോര്‍ത്ത് ഈ ദുരന്തത്തിന് പരിഹാരം ആലോചിക്കുകയാണ് വേണ്ടതെന്നും ഇ മെയിലില്‍ പറയുന്നു.
നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശമന്ത്രി ജൂലിയോ ടര്‍സി ഇന്നലെയാണ് രാജി വച്ചത്. ടര്‍സിയുടെ ശക്‌തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ആദ്യ തീരുമാനം തിരുത്തി ഇറ്റലി നാവികരെ തിരിച്ചയച്ചത്.