ഓഫീസും പണവും മൊബൈലുമൊക്കെ തേടി ആം ആദ്മി പാര്‍ട്ടി ജനങ്ങളിലേക്ക്
ബുധന്‍, 9 ഒക്ടോബര്‍ 2013 (15:01 IST)
PRO
വോട്ടിനായി മാത്രല്ല കാറും വീടും മൊബൈലുമെല്ലാം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി വോട്ടര്‍മാരെ സമീപിക്കുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടി ജനങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നത്,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 7,000 വോളണ്ടിയര്‍മാര്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഇതില്‍ 1200 പേര് ഇതിനോടകം എത്തിക്കഴിഞ്ഞു. ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി.
പാര്‍ട്ടിയുടെ 99 ശതമാനം ഓഫീസുകളും സൗജന്യമായി നല്കിയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഓഫീസ് ഒരു രൂപ വാടകയുള്ള കെട്ടിടത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇതിനോടകം 50 മൊബൈല്‍ ഫോണുകളും 15 ലാപ്ടോപ്പുകളും മൂന്ന് കാറുകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു