ഓടുന്ന ട്രെയിനില്‍ പീഡനശ്രമം: യുവതി ട്രെയിനില്‍ നിന്നും എടുത്ത് ചാടി

തിങ്കള്‍, 22 ജൂലൈ 2013 (14:24 IST)
PRO
പീഡനശ്രമത്തെ ചെറുക്കുന്നതിനിടയില്‍ യുവതി ട്രെയിനില്‍ നിന്നും എടുത്ത് ചാടി. കൊല്‍ക്കത്തയില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് പരുക്കേറ്റ യുവതിയെ പാളത്തില്‍ കണ്ടെത്തിയത്.

ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പീഡനശ്രമം തടയുന്നതിനിടയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയത്. ഈ സമയത്ത് കം‌പാര്‍ട്ട്‌മെന്റില്‍ സഹായത്തിന് മറ്റാരും ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുറത്തേക്ക് ചാടിയത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ അക്രമി തട്ടിയെടുക്കുകയും ചെയ്തു.

പരുക്കേറ്റ യുവതിക്ക് ചികിത്സാ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. തലയ്ക്ക് കൈയ്ക്കും ഗൂരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം‌ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക