ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി വ്യക്തി നിയമ ബോര്‍ഡിനോട് ചോദിച്ചു. വിവാഹം നടക്കുന്നതിന് മുന്‍പ് മുത്തലാഖിന് താത്പര്യമില്ലെങ്കില്‍ അത് വ്യക്തമാക്കാനുള്ള അനുവാദം സ്ത്രീകള്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
എന്നാല്‍ വ്യക്തി നിയമ ബോര്‍ഡിന്റെ ഈ തീരുമാനം എല്ലാ തലത്തില്‍ ഉള്ളവര്‍ക്കും ബാധകമാണോ എന്ന് കോടതിയുടെ ചോദ്യത്തിന്, എല്ലാ മതപണ്ഡിതന്മാരും ബോര്‍ഡിനെ അനുസരിക്കണമെന്നില്ല എന്ന്‌വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.