ഒരു കുടുംബത്തിലെ നാലു പേരെ വെടിവെച്ചു കൊന്നു

ശനി, 30 ജൂണ്‍ 2012 (14:35 IST)
PRO
PRO
ബിഹാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെടിവെച്ചു കൊന്നു. മധുബാണി ജില്ലയില്‍ ഗാങ്ഗ്വാലി ഗ്രാമത്തിലാണ് കൊല നടന്നത്. മൊഹമ്മദലി എന്നയാളും അയാളുടെ മൂന്ന് ആണ്‍‌മക്കളുമാണ് കൊല്ലപ്പെട്ടത്.

വസ്തു തര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഒരു ഡസനോളം വരുന്ന അക്രമികള്‍ ഇവരുടെ വീട്ടില്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. മൊഹമ്മദലിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക