ഇന്നലെ പിറന്നാള്‍ ആഘോഷിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം. വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ ലഭിച്ച അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം വേദനിക്കുന്ന വേളയില്‍ പിറന്നാള്‍ ആഘോഷിക്കുന്നുവോയെന്നാണ് പലരും ചോദിക്കുന്നത്.
അര്‍ജന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചതിന് ശേഷം പ്രധാനമന്ത്രി പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഗുജറാത്തിലേക്ക് തിരിച്ചതാണ് വിമര്‍ശനത്തിന് വഴിതെളിയിച്ചത്. ‘ ഇന്ത്യന്‍ എര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ഇന്ത്യ വിലപിക്കുന്നു.
രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു’ എന്നാണ് മോദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. 1965ലെ അര്‍ജന്‍ സിങ്ങിന്റെ നേതൃത്വ മികവ് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പലരും രംഗത്ത് വന്നത്.