ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ സ്ഫോടനങ്ങള്‍ക്ക് തീവ്രവാദികള്‍ ശ്രമിച്ചു

ബുധന്‍, 12 ഫെബ്രുവരി 2014 (12:14 IST)
PTI
കഴിഞ്ഞ സീസണുകളില്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ സ്ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചിരുന്നതായി വിവരം. സി പി എല്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആലോചന നടത്തിയത്. എന്നാല്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ ശ്രമം വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ ഏജന്‍സിക്ക് ഈ വിവരം ലഭിച്ചതെന്നാണ് അറിയുന്നത്.

2011ല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങള്‍ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്ന് ബോംബ് സ്ഥാപിക്കുന്നതിനുള്ള സാധ്യത മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക