ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം !

ഞായര്‍, 9 ജൂലൈ 2017 (11:02 IST)
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം.  മീറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം വനിതകളുടെ മുവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാസിങ് നേടി. മീറ്റിന്റെ രണ്ടാ ദിനം 400 മീറ്ററില്‍ മുഹമ്മദ് അനസും, 1500 മീറ്ററില്‍ നിര്‍മ്മലയും,  1500 മീറ്ററില്‍ പിയു ചിത്ര, അജയ് കുമാര്‍ എന്നിവര്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. 
 
ഇരുപത്തി രണ്ടാം ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണ്ണ എറിഞ്ഞിട്ടത്. ഇതോടെ ഇന്ത്യയ്ക്ക് ഏഴു സ്വര്‍ണ്ണവും, മൂന്നു വെള്ളിയും, അഞ്ചു വെങ്കലവും നേടി.ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ രണ്ടാംദിനം നടന്ന പത്തുഫൈനലുകളിൽ നാല് എണ്ണത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക