ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റില്‍ 2004-ല്‍ പന്ത്രണ്ടും 2009 ല്‍ പതിനൊന്നും സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 23 സീറ്റെങ്കിലും നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഉളുബെരിയ, സെരാംപുര്‍, ഹൂഗ്ലി, ആരംബാഗ്, ബീര്‍ഭൂം, ബോല്‍പുര്‍, ബര്‍ദ്വാന്‍-ദുര്‍ഗാപുര്‍, ബര്‍ദ്വാന്‍ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.