എ ബി ബര്‍ദന്‍ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും
തിങ്കള്‍, 26 മാര്‍ച്ച് 2012 (11:38 IST)
PRO
PRO
എ ബി ബര്‍ദന്‍ സി പി ഐ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് വിരമിക്കാന്‍ സമയമായതിനാലാണ് ഈ തീരുമാനം എന്ന് ബര്‍ദന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. മുന്‍ എം പിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ സുധാകര്‍ റെഡ്ഢി ആയിരിക്കും പുതിയ ജനറല്‍ സെക്രട്ടറി.
16 വര്‍ഷമായി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുകയാണ് ബര്‍ദന്‍. ഈ ആഴ്ച പാറ്റ്നയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരിക്കും ബര്‍ദന്‍ ഒഴിയുക.
സി കെ ചന്ദ്രപ്പന്റെ മരണത്തെ തുടര്‍ന്ന് സി പി ഐയ്ക്ക് പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൌണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
English Summary: Sudhakar Reddy to take over as CPI general secretary at party congress this week.