എസ് ബാന്‍ഡ്: മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ഞായര്‍, 26 ഫെബ്രുവരി 2012 (11:02 IST)
PTI
PTI
എസ് ബാന്‍ഡ് വിവാദത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. ആന്‍ട്രിക്സ്-ദേവാസ് കരാറിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി നാരായണസ്വാമിക്കാണ് അദ്ദേഹം കത്തയച്ചത്.
കരാറിനെക്കുറിച്ച് അന്വേഷിച്ച പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.