എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൂട്ടിയ ഒരു ബാറും തുറക്കില്ല. അങ്ങനെ ഒരു ചര്‍ച്ച എല്‍ ഡി എഫില്‍ നടക്കുന്നില്ല. മദ്യ ഉപഭോഗം കുറച്ച് കൊണ്ടുവരണമെന്നാണ് സി പി എം നിലപാട്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
എല്‍ ഡി എഫിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വിശദീകരിച്ചതാണെന്നും യെച്ചൂരി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയം വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.