എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായ കരങ്ങളായിരുന്നു പ്രണബ് മുഖര്‍ജിയുടേത് ‍; കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (12:14 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിരുദ്ധ രാഷ്ട്രീയ ചേരികളില്‍ നിന്നിരുന്നവരാണെങ്കിലും അദ്ദേഹം നല്‍കിയ വാത്സല്യവും ഉപദേശവും പലപ്പോഴും പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
രാജ്യവുമായി ബന്ധപ്പെതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായിരുന്ന കരങ്ങളായിരുന്നു  പ്രണബ് മുഖര്‍ജിയുടേത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന ഉപദേശം അദ്ദേഹം തന്നിരുന്നു. കുടാതെ തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും ഉണ്ടാകും. എന്നാല്‍ ആരോഗ്യം എപ്പോഴും നില നില്‍ക്കേണ്ടതാണെന്നും അദ്ദേഹം തന്നെ ഉപദേശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  
Next Article