സംസ്ഥാനത്തു ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ മമത ഇടയുന്നു. എന്‍സിടിസി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു മമത ബാനര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാനങ്ങളോട് തീരുമാനിക്കാതെയുള്ള ഈ നടപടി അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.
മമതയ്ക്കൊപ്പം നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തീരുമാനത്തിനെതിരെ രംഗത്തുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരാണവര്‍. കേന്ദ്ര സര്‍ക്കാരിന് ഇത് അഭിമാന പദ്ധതിയാണ്. അതിനാല്‍ തന്നെ മമതയുടെയും മറ്റും എതിര്‍പ്പ് അനുനയിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം തൃണമൂല്‍ എംപിമാര്‍ കോണ്‍ഗ്രസ് നേതാവ് ബേണി പ്രസാദിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു.