സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് കനൗജ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന്, മത്സരരംഗത്തുള്ള രണ്ട് സ്വതന്ത്ര സ്‌ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു.
ഡിംപിളിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി, ബിഎസ്‌പി സ്ഥാനാര്‍ഥികളും മത്സരിക്കാന്‍ ഇല്ല.
ഡിംപിള്‍ തെരഞ്ഞെടുക്കപ്പെട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും. അഖിലേഷ് മുഖ്യമന്ത്രിയായപ്പോള്‍ കനൌജ് എം പി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.